ഇന്ത്യ – ചൈന സൈനികതല ചർച്ച; അതിർത്തിയിൽ സമാധാനം നിലനിർത്താൻ ധാരണ

ന്യൂ​ഡ​ൽ​ഹി​:​ ​ അതിർത്തിയിൽ സമാധാനം നിലനിറുത്താൻ ഇ​ന്ത്യ​-​ചൈ​ന​ ​ക​മാ​ൻ​ഡ​ർ​ ​ത​ല ചർച്ചയിൽ ധാരണ.​ ​ നി​യ​ന്ത്ര​ണ​ ​രേ​ഖ​യ്‌​ക്കി​രു​വ​ശ​വു​മു​ള്ള​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​രു​പ​ക്ഷ​വും​ ​ക്രി​യാ​ത്മ​ക​വും​ ​ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു .​ ​

മ​റ്റു​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വേ​ഗ​ത്തി​ൽ​ ​പ​രി​ഹ​രി​ക്കാ​നും​ ​സൈ​നി​ക,​ ​ന​യ​ത​ന്ത്ര​ ​മാ​ർ​ഗ​ങ്ങ​ൾ​ ​വ​ഴി​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​ച​ർ​ച്ച​ക​ളും​ ​തു​ട​രാ​ൻ​ ​ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​പ്ര​സ്‌​താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു.​

​അ​തി​ർ​ത്തി​യി​ൽ​ ​സ​മാ​ധാ​ന​വും​ ​ത​ത്‌​സ്ഥി​തി​യും​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​രു​പ​ക്ഷ​വും​ ​സ​മ്മ​തി​ച്ച​താ​യി പ്രസ്താവനയിൽ പറയുന്നു.​ ​അ​തി​ർ​ത്തി​ലെ​ ​ഡെ​പ്‌​സാം​ഗ്,​ ​ഡെം​ചോ​ക്ക് ​സെ​ക്ട​റി​ലെ​ ​ചാ​ർ​ഡിം​ഗ് ​നു​ല്ല​ ​മേ​ഖ​ല​ക​ളി​ലെ​ ​സൈ​നി​ക​ ​പി​ൻ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ​ച​ർ​ച്ച​യി​ൽ​ ​ഒ​രു​ ​പു​രോ​ഗ​തി​യും​ ​ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ​സൂ​ച​ന.​ ​

ഇ​വി​ടെ​ ​തു​ട​രു​ന്ന​ ​ചൈ​നീ​സ് ​സേ​ന​ ​പി​ൻ​മാ​റി​ ​പ​ട്രോ​ളിം​ഗ് ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ആ​വ​ശ്യം.​ ​ഗാ​ൽ​വ​ൻ​ ​താ​ഴ്‌​വ​ര,​ ​പാം​ഗോം​ഗ് ​ത​ടാ​ക​ത്തി​ന് ​ഇ​രു​വ​ശ​വും,​ ​ഗോ​ഗ്ര,​ ​ഹോ​ട്ട് ​സ്‌​പ്രിം​ഗ് ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​മു​ൻ​ ​ച​ർ​ച്ച​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സേ​ന​ക​ൾ​ ​പി​ൻ​മാ​റി​യി​രു​ന്നു.​ ​മ​റ്റു​ ​മേ​ഖ​ല​ക​ളി​ൽ​ 60,000​ത്തി​ല​ധി​കം​ ​സൈ​നി​ക​രെ​യാ​ണ് ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​വി​ന്യ​സി​ച്ചി​ട്ടു​ള്ള​ത്.