ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്ത് അക്രമികൾ

തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം അക്രമികൾ അടിച്ചുതകർത്തു.
പൊൻവിള മേഖലയിൽ സ്ഥാപിച്ചിരുന്ന സ്തൂപമാണ് തകർക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഈ സ്തൂപം പൊതുജനങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്.
ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ ആണെന്ന് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് പ്രദേശത്ത് പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.