31 C
Kochi
Sunday, April 21, 2024

ജയിലറിൽ രജനികാന്തിനും മോഹൻലാലിനും വിനായകനും ലഭിച്ച പ്രതിഫലം എത്ര? കണക്കുകൾ പുറത്ത്

Published on

spot_img

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയറ്ററുകളിലെത്തുന്നത്. ജയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ അത് ആഘോഷമാക്കി മാറ്റി. ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ട് മുന്നേറുകയാണ് ജയിലർ. ആഗോള കളക്ഷൻ 500 കോടി ഉടൻ മറികടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ ചിത്രം 350 കോടിയിലേറെ രൂപ കളക്ഷൻ നേടിക്കഴിഞ്ഞു.

ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി എത്തിയ രജനികാന്ത് ആരാധകരെ പതിവുപോലെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. വില്ലൻ വിഷത്തിലെത്തിയ മലയാളി താരം വിനായകനും ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു.

തെന്നിന്ത്യയിൽ ഈ വർഷം പൊന്നിയിൻ ശെൽവം 2 നേടിയ കളക്ഷൻ റെക്കോർഡ് മറികടന്ന് ജയിലർ മുന്നേറുമ്പോൾ ചിത്രത്തിൽ അഭിനയിച്ച രജനികാന്ത്, മോഹൻലാൽ, വിനായകൻ എന്നിവർ ഉൾപ്പടെയുള്ളവരുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ജയിലർ സിനിമയിൽ കേന്ദ്രകഥാപാത്രമായി എത്തി തിയറ്ററുകളെ ഇളക്കിമറിച്ച രജനികാന്തിന് തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം ലഭിച്ചത്. ഈ ചിത്രത്തിൽ അഭിനയിച്ചതിന് രജനികാന്തിന് ലഭിച്ചത് 110 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ അതിഥിതാരമായാണ് മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ എത്തിയത്. മാത്യൂസ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ മോഹൻലാലിന് ലഭിച്ച പ്രതിഫലം എട്ട് കോടി രൂപയാണ്. ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറിനും എട്ട് കോടി രൂപ പ്രതിഫലം ലഭിച്ചു.

വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനമാണ് വിനായകൻ നടത്തിയത്. വർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് 35 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടി രൂപ പ്രതിഫലം ലഭിച്ചപ്പോൾ രമ്യ കൃഷ്ണന് 80 ലക്ഷമാണ് ലഭിച്ചത്. സുനില്‍ 60 ലക്ഷം, വസന്ത് രവി 60 ലക്ഷം, റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം.

കാവാലയ്യ എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട തമന്നയ്ക്ക് മൂന്നു കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം സംവിധായകൻ നെല്‍സണ് പ്രതിഫലമായി ലഭിച്ചത് പത്ത് കോടി രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Latest articles

‘ഇന്ദിരയായി’ തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ...

തൃശൂർ പൂരം: രാഷ്ട്രീയ അടിയൊഴുക്കുണ്ടാക്കുമോ? പൂരപ്രേമികളുടെ നിരാശ ആരെ തുണയ്ക്കും?

തൃശൂർ പൂര അട്ടിമറിയിൽ രാഷ്ട്രീയ വിവാദം അതിശക്തം. പൂരം രാത്രിയിൽ നൂറുകണക്കിനാളുകൾ സ്വരാജ് റൗണ്ടിൽ കണ്ടാസ്വദിച്ചിരുന്ന പഞ്ചവാദ്യവും എഴുന്നള്ളിപ്പും...

പിണറായിയുടെ അഴിമതിക്ക് രാഹുലിന്റെ മൗനാനുവാദം: മോദി

മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മൗനാനുവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതുപക്ഷവും ഒരേ നാണയത്തിന്റെ...

More like this

ബോബി ചെമ്മണൂർ വിളിച്ചിരുന്നു, റഹീമിന്റെ കഥ സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ല -ബ്ലെസി

ദുബായ്: സൗദി അറേബ്യയിൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ...

പിവിആർ കയ്യൂക്ക് കാണിക്കുന്നെന്ന് ഫെഫ്ക്ക

മലയാളസിനിമകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധവുമായി ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയൻ. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പുതിയ സിനിമകൾക്കും...

വിഷുച്ചിത്രങ്ങള്‍ പ്രതിസന്ധിയില്‍; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പി വി ആര്‍

ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലും പുതിയ മലയാള ചിത്രങ്ങളുടെ ബുക്കിങ് ബഹിഷ്‌കരിച്ച്...