അയർലൻഡിനെതിരായ ആദ്യ ട്വൻറി-20 യിൽ ഇന്ത്യക്ക് ജയം

അയർലൻഡിനെതിരായ ആദ്യ ട്വൻറി-20 യിൽ ഇന്ത്യക്ക് ജയം. മഴ തടസപ്പെടുത്തിയ മത്സരത്തിൽ മഴ നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ 139 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റിന് 47 റൺസ് എടുത്തുനിൽക്കെ മഴയെത്തി. മത്സരം തുടരാൻ സാധിക്കാതെ വന്നതോടെ മഴ നിയമപ്രകാരം ഇന്ത്യ വിജയികളായി.

ബാറി മക്കാർത്തിയുടെ (51) അർധ സെഞ്ചുറിയാണ് അയർലൻഡിന് ഭേദപ്പെട്ട സ്‌കോർ നൽകിയത്. നീണ്ട 11 മാസത്തെ ഇടവേളയ്ക്കും വിശ്രമത്തിനും ശേഷം തിരിച്ചെത്തിയ പേസ് ബൗളർ ജ സ്പ്രീത് ബുംറ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. അർഷ്ദീപ് സിംഗ് ഒരു വിക്കറ്റ് നേടി.