കെ.ഫോൺ (K-FON) അഴിമതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്ആർഐടി ഉൾപ്പെടെയുള്ള കമ്പനികൾക്ക് എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് കോടിക്കണക്കിന് രൂപ മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് സ്റ്റോർ പർച്ചേസ് മാനുവൽ ലംഘിച്ചുകൊണ്ട് പലിശയില്ലാതെ പണം കൊടുത്തത്. 1000 കോടി രൂപയുടെ പദ്ധതിയാണ് 1500 കോടി രൂപയ്ക്ക് നടപ്പാക്കിയത്. ഇതിന് പുറമേയാണ് വീണ്ടും പത്ത് ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്ത് വീണ്ടും ഖജനാവിന് നഷ്ടമുണ്ടാക്കിയതെന്നും സതീശൻ വിമർശിച്ചു.
പാലാരിവട്ടം കേസിൽ പാലം പണിത കമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തതിനാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കേസിൽ പ്രതി ചേർത്തത്. അങ്ങനെയെങ്കിൽ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ മുഖ്യമന്ത്രി കെ.ഫോൺ കേസിൽ പ്രതിയാകുമെന്നും സതീശൻ പറഞ്ഞു.
Leave a Reply