Breaking
18 Sep 2024, Wed

നെടുമ്പാശ്ശേരിയില്‍ വ്യാജ ബോംബ് ഭീഷണി; അന്വേഷണം നേപ്പാള്‍ സ്വദേശിയിലേക്ക്

നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. നേപ്പാളില്‍ നിന്നായിരുന്നു അജ്ഞാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചുവിളിച്ച് യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

നേപ്പാള്‍ സ്വദേശായി ഒരാള്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഈവ്യക്തിയാണ് ബോംബ് ഭീഷണിക്ക് പിന്നിലെന്നാണ് അധികൃതരുടെ സംശയം. ഇയാളെ കേന്ദ്രകരിച്ച് അന്വേഷണം തുടരുന്നു.

റണ്‍വേയില്‍ നിന്ന് തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം ബംഗളുരുവിലേക്ക് പുറപ്പെട്ടു.

രാവിലെ 10.40ന് പുറപ്പെടാനൊരുങ്ങവെയാണ് കൊച്ചി – ബംഗളൂരു വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം ലഭിച്ചത് വിമാനം റണ്‍വേയിലേക്ക് നീങ്ങിയ ശേഷമായിരുന്നു സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം തിരിച്ചുവിളിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *