സഞ്ചാരപാതയില്‍ ഗര്‍ത്തം; വഴി മാറി റോവര്‍; ചിത്രം പുറത്തുവിട്ട് ISRO

ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. . ഇന്നലെ റോവറിലെ നാവിഗേഷന്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. നാല് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന്റെ മുന്നില്‍ അകപ്പെട്ട റോവറിന്റെ സഞ്ചാരപാത തിരിച്ചുവിട്ടു.

ചന്ദ്രനില്‍ റോവര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് മൂന്ന് മീറ്റര്‍ അകലെയായി കുഴി കണ്ടതിനെത്തുടര്‍ന്ന് റോവറിനെ വഴിതിരിച്ചുവിട്ടതായും റോവര്‍ പുതുവഴിയിലൂടെ നീങ്ങുകയാണെന്നും ഇസ്‌റോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു