ന്യൂസ് കേരള ലൈവ് മലയാളികള്‍ക്ക് മുന്നിലേക്ക്

ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ രംഗത്ത് പുതിയ ചുവടുവയ്പുമായി ന്യൂസ്‌കേരള.ലൈവ്. തിരുവോണ നാളില്‍ കൈനീട്ടവുമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ന്യൂസ്‌കേരള എത്തുന്നു. പ്രാദേശിക കേരള വാര്‍ത്തകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ അറിയുന്നതിനൊപ്പം സംസ്ഥാനത്തും, രാജ്യത്തും ഒട്ടാകെയുള്ള നിലവിലെ സംഭവങ്ങളെക്കുറിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ന്യൂസ്‌കേരള.ലൈവ് നെ ആശ്രയിക്കാം.

പക്ഷപാതമോ – കക്ഷി രാഷ്ട്രീയമോ- ജാതി മത ഭേദമോ വേര്‍തിരിവ് ഇല്ലാതെ നിങ്ങള്‍ക്ക് സത്യസന്ധവും നീതി പൂര്‍വവുമായി വാര്‍ത്തകള്‍ക്ക് ന്യൂസ്‌കേരള.ലൈവ് സമീപിക്കാവുന്നതാണ്. ഇന്റര്‍നെറ്റിലൂടെ വാര്‍ത്താവായനക്കും, പ്രക്ഷേപണങ്ങളും പ്രദര്‍ശനങ്ങളും നടത്തുന്ന ഒരു മീഡിയ പ്ലാറ്റ്‌ഫോം ആണ് ന്യൂസ്‌കേരള.ലൈവ്.

ഇതിന്റെ മുഖ്യ ഉദ്ദേശം വാര്‍ത്താവായനയും പ്രക്ഷേപണങ്ങളും പൊതുവാര്‍ത്താ അവസ്ഥയും ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിക്കലാണ്. എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു. നന്ദി.

ലോക മലയാളികള്‍ക്ക് ന്യൂസ്‌കേരള ടീമിന്റെ ഓണാശംസകള്‍…

www.newskerala.live