തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലയിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ സാധ്യതയുമുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യുനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

04-09-2023: ആലപ്പുഴ.
05-09-2023: ആലപ്പുഴ.
06-09-2023: ഇടുക്കി.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

02-09-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
03-09-2023: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
04-09-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട.
05-09-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി.
06-09-2023: ആലപ്പുഴ, എറണാകുളം, തൃശൂർ.