മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ: യൂട്യൂബര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരേ കേസ്. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നല്‍കിയതിനാണ് എക്‌സൈസ് സ്വമേധയാ കേസെടുത്തത്.

അബ്കാരി ചട്ടം പ്രകാരം ബാറുകള്‍ക്കു പരസ്യംപാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് മുകേഷ് നായര്‍ യൂട്യൂബ് വഴി ബാറുകളുടെ പരസ്യം പ്രചരിപ്പിച്ചത്.

ഏറെക്കാലമായി ഇയാള്‍ മദ്യഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. മുന്പ് സമാനമായ കേസില്‍ ഇയാള്‍ക്കെതിരേ കൊട്ടാരക്കരയിലും കേസെടുത്തിരുന്നു.