ഇനി മൽസരിക്കാനില്ല: മുല്ലപ്പള്ളി

ലോകസഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 5 തവണ കണ്ണൂരിൽ നിന്നും 2 തവണ വടകര പാർലമെൻറ് മണ്ഡലത്തിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്സഭയിലെത്തിയിട്ടുണ്ട്. മൻമോഹൻസിംഗ് മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായിരുന്നു. മുതിർന്ന കോൺഗ്രസ്നേതാക്കൾ അവഗണന നേരിടുന്നുണ്ടെങ്കിൽ പാർട്ടിനേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താൻ അവഗണന ശ്രദ്ധിക്കാറില്ലെന്നും പാർട്ടിപ്രവർത്തനരംഗത്ത് സജീവമായി മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു