ദേശീയ കായിക മേള: മലപ്പുറം നവോദയ വിദ്യാർത്ഥികൾക്ക് സ്വർണം

മലപ്പുറം: ഗുജറാത്തിലെ നാടിയാട് സ്റ്റേഡിയത്തിൽ നടന്ന നവോദയ വിദ്യാലയ ദേശീയ കായിക മേളയിൽ മലപ്പുറം നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. 100 മീറ്റർ, 800 മീറ്റർ മൽസരങ്ങളിൽ സ്വർണം നേടി. പതിനൊന്നാം ക്ലാസ്സ്‌ വിദ്യർത്ഥിനിയായ ആൻമേരി സ്റ്റാൻലി 800 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ആൻമേരി സ്റ്റാൻലി

സ്വർണ്ണ മെഡൽ നേടി. ജവഹർ നവോദയ വിദ്യാലയം മലപ്പുറത്തിലെ വൈസ് പ്രിൻസിപ്പൽ ആയ സൂസി സ്റ്റാൻലിയുടെയും സോഷ്യൽ സയൻസ് അധ്യാപകനായ സ്റ്റാൻലി ലൂക്കോസിന്റെയും മകളാണ് ആൻ മേരി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹാഷ്മി .കെ 100 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ ദിജിൻ ദിവാകർ 400 മീറ്ററിൽ രണ്ടാം സ്ഥാനവും, ശ്രീഹരി 80 മീറ്റർ ഹഡിൽസിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഓഗസ്റ് 24,25,26 തിയതി കളിലായിരുന്നു മൽസരങ്ങൾ നടന്നത്.