“നെയ്ലർ’ സിനിമയിലൂടെ താരമായ നാടൻ നായ് ക്കുട്ടിയെ തേടി അവസരങ്ങ ളെത്തുമ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് പദ്മ ഉദയിന്റെ വൈക്കത്തെ വീട്ടിൽ വിശ്രമ ത്തിലാണ് ഈ ഒന്നര വയസുകാരൻ. ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ചിത്രത്തിന്റെ സംവിധായകൻ സുധി മാഡിസണും അണിയറ പ്രവർത്തകരും. നെയ്ലർ സിനിമ
ഹിറ്റാക്കിയതിന് പിന്നിലെയാണ് തീരുമാനം. കോയമ്പത്തൂർ സ്വദേശി പാർത്ഥന്റെ നേതൃത്വത്തിൽ മാസങ്ങൾ പരിശീലിപ്പിച്ചാണ് സിനിമാ ചിത്രീകരണത്തിന് നായയെ പാകപ്പെടുത്തിയത്. നെയ്മറിലെ നായകന്മാരായ നെസ്സിന്റെയും മാത്യൂസിന്റെയും, വിയർപ്പ് കുപ്പിയിലാക്കി മണം പിടിപ്പിച്ചുവരെ പരിശീലിപ്പിച്ചു. തിരക്കഥ പാർത്ഥന് കൈമാറിയതും ഗുണമായി. നിലയിൽ 20 ദിവസം കൂടുമ്പോൾ പരിശീലനം നൽകുന്നുണ്ട്. നൂറിലേറെ ആളുകൾക്കൊപ്പം ദിവസങ്ങളോളം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന നെയ്മറിന് കൂടുതൽ വിശ്രമവും 20 ദിവസം കൂടുമ്പോഴുള്ള പരിശീലനവും ആവശ്യമാണ്. അതിനാലാണ് വീട്ടിലേക്ക് മാറ്റിയത്. ഇപ്പോൾ വീടിന്പുറത്തേക്ക് ഇറക്കാറില്ല. കൂടുതൽ പേരുമായി അടുക്കുന്നത് നായയുടെ സ്വഭാവത്തെ സ്വാധീനിക്കാമെന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളുത്.
സിനിമയുടെ ആലോചനാവേളയിൽ നാടൻ നായ്ക്കുട്ടി വേണമെന്ന് സുധി മാഡിസൺ തീരുമാനിച്ചിരുന്നു. അങ്ങനെ അന്വേഷണം കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെത്തി. സുധിയുടെ കാക്കനാടുള്ള സുഹൃത്താണ് നായ്ക്കുട്ടിയെ നൽകിയത്. ചിക്കനാണ് സിനിമ ചിത്രീകരണത്തിന്റെ സമയത്ത് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അധികവും നാടൻ ഭക്ഷണമാണ് നൽകുന്നത്. വലിയ ഭക്ഷണ പ്രിയനല്ല എന്നതിനാൽ ‘നെയ്മർ’ എന്തും കഴിക്കും.