സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളിയിൽ ചരിത്രവിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മൻ നിയമസഭാംഗമാകും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന്താൽക്കാലികമായി പിരിഞ്ഞിരുന്ന നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും.