ആദ്യ ലീഡ് ചാണ്ടി ഉമ്മന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ ലീഡ് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്. 6 വോട്ടുകളുടെ ലീഡാണ് ഉള്ളത്. തുടർന്ന് ലീഡ് 102 ആയി ഉയർന്നു. താക്കോലുകൾ തമ്മിൽ മാറിപ്പോയതിനാൽ സ്ട്രോങ്ങ് റൂം വൈകിയാണ് തുറന്നത്. അതിനാൽ വോട്ടെണ്ണലും വൈകിയാണ് ആരംഭിച്ചത്. ആകെ 20 മേശകളാണ് വോട്ടെണ്ണലിന് സജീകരിച്ചിരിക്കുന്നത്.