- ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വില; ഇന്നലെ കുറഞ്ഞത്രയും ഇന്ന് കൂടി
- സ്വർണ വിലയിൽ നേരിയ വർധന
- പവന് 80 രൂപ കൂടി
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1924 ഡോളറിൽ ആണ് വില. ഇന്നലെ പവന് 43,920 രൂപയായിരുന്നു വില. അതേസമയം മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വ്യാഴാഴ്ച സ്വർണ വില 10 ഗ്രാമിന് 59,043 രൂപയിൽ ആയിരുന്നു. വെള്ളി വില കിലോഗ്രാമിന് 72,265 രൂപയിലായിരുന്നു. ഇന്നലെ സ്‌പോട്ട് ഗോൾഡ് 0.40 ശതമാനം ഇടിഞ്ഞ് 1918.17 ഡോളറിലെത്തി.