മുഖ്യമന്ത്രി മൗനം പാലിച്ചപ്പോൾ ജനങ്ങൾ മൗനം വെടിഞ്ഞ് പ്രതികരിച്ചു: എ.പി.അനിൽകുമാർ എം.എൽ.എ

മുഖ്യമന്ത്രി മൗനം പാലിച്ചപ്പോൾ ജനങ്ങൾ മൗനം വെടിഞ്ഞ് പ്രതികരിച്ചതാണ് പുൽപ്പള്ളിയിൽ കണ്ടതെന്ന് എ.പി.അനിൽകുമാർ എം.എൽ.എ. പിണറായി സർക്കാറിനെതിരെയുള്ള ജനങളുടെ ശക്തമായ താക്കീതാണു പുതുപ്പള്ളി വിജയമെന്നും, പിണറായി വിജയൻ പഞ്ചായത്തുകൾ തോറും പ്രചരണം നടത്തിയിട്ടും യു.ഡി.എഫ്. റെക്കോർഡ് വിജയമാണ് നേടിയതെന്നും എ.പി.അനിൽകുമാർ എം.എൽ.എ പറഞ്ഞു. പുതുപ്പള്ളിയിലെ യു ഡി എഫ് റെക്കാർഡ് ദുരിപക്ഷ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസി സി പ്രസിഡൻറ് വി എസ് ജോയ്, ബാബു രാജ്, റഷീദ് പറമ്പൻ, അസീസ് ചീരാൻ തൊടി തുടങ്ങിയവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും വിജയത്തിൽ പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചു.