അതിവേഗം ചാണ്ടി ബഹുദൂരം യുഡിഎഫ്; ലീഡുയരുന്നു

പുതുപ്പള്ളിയിൽ തുടക്കത്തിൽ തന്നെ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഒന്നര മണിക്കൂർ പിന്നിടുമ്പോൾ എട്ടായിരത്തിലേറെ വോട്ടുകൾക്ക് ചാണ്ടി ഉമ്മൻ ലീഡുയർത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജെയ്ക്കിന് അനുകൂലമായി നിന്ന അയർക്കുന്നം പഞ്ചായത്തിൽ ഇത്തവണ എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും, ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് പിടിച്ചു. അയര്‍ക്കുന്നത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി നേടിയ ലീഡിനേക്കാൾ മികച്ച മുന്നേറ്റം ചാണ്ടി ഉമ്മൻ നേടി. രണ്ടാം റൌണ്ടിൽ തന്നെ സമ്പൂർണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണുള്ളത്.