വിയ്യൂരിൽ തടവുകാരൻ ജയിൽ ചാടി

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് ഇന്നലെ ഉച്ചയോടെ ജയിൽ ചാടിയത് . നിരവധി മോഷണ കേസിലെ പ്രതിയായ ഇയാൾ ശിക്ഷ അനുഭവിച്ചുവരുന്ന കാലയളവിലാണ് ജയിൽ ചാടിയത്. പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാൾ രക്ഷപെട്ടത്.
ഗോവിന്ദരാജനായുള്ള അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഊർജ്ജിതമാക്കി.