മൂന്നാറിൽ ആനകൾക്ക് നേരെ ഉപദ്രവം; ദൃശ്യങ്ങൾ പുറത്ത്

മൂന്നാറിലെ ആനസവാരി സഞ്ചാരികൾക്ക് എന്നും പുതുമയേറിയതാണ്. മൂന്നാറിലെത്തുന്ന ആഭ്യന്തര – വിദേശ ഭേദമന്യേയുള്ള ടൂറിസ്റ്റുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ആനസവാരി. എന്നാൽ സഞ്ചാരികളെ കയറ്റി തിരികെ എത്തിക്കഴിഞ്ഞാൽ ഈ ആനകൾക്ക് ലഭിക്കുന്നത് വടി കൊണ്ടുള്ള ശിക്ഷയാണ്.

ആനസവാരി കേന്ദ്രത്തില്‍ ആനകള്‍ക്ക് നേരേ ജീവനക്കാരുടെ ഉപദ്രവം. വലിയ വടി ഉപയോഗിച്ച് ആനയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ നടപടി ആവശ്യപ്പെട്ട് മൃഗ സ്നേഹികളും രംഗത്തെത്തി. മൂന്നാര്‍ മാട്ടുപ്പെട്ടി റൂട്ടില്‍ കാര്‍മ്മല്‍ഗിരി ആനസവാരി കേന്ദ്രത്തിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വേണ്ട പരിശീലനം ലഭിക്കാത്ത പാപ്പാന്മാരാണ് ആനകളെ പീഡനത്തിനിരയാക്കുന്നത് എന്ന് പരാതി ഉണ്ട്.