Breaking
18 Sep 2024, Wed

ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം; കൽക്കരി ഊർജ പദ്ധതികൾക്ക് പൊതുധനസഹായം നിർത്തും

ജി20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ സമാപനം. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ ഇന്ന് നടക്കും. 10.30 മുതൽ പന്ത്രണ്ടര വരെയാണ് ചർച്ചകൾ നടക്കുക. രാവിലെ രാജ് ഘട്ടിൽ സന്ദർശനം നടത്തുന്ന ലോക നേതാക്കൾ ഗാന്ധിജിയുടെ സ്മൃതി കുടീരത്തിൽ ആദരമർപ്പിക്കും. ജി20 വേദിയായ ഭാരത മണ്ഡപത്തിൽ നേതാക്കൾ മരത്തെ നടും. ഇന്നലെ സംയുക്ത പ്രസ്താവന പുറത്തിറക്കിയ ജി 20 യോഗത്തിൽ ആഫ്രിക്കൻ യൂണിയനും അംഗത്വം നൽകാൻ തീരുമാനമായിരുന്നു. വൈകിട്ട് ലോക നേതാക്കൾ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു.

കൽക്കരി ഇന്ധനമായ ഊർജ ഉൽപാദനത്തിനുള്ള പൊതു ധനസഹായം അവസാനിപ്പിക്കണമെന്നും കാർബൺ സന്തുലിതാവസ്ഥ എന്ന ലക്ഷ്യം ഈ നൂറ്റാണ്ടിന്റെ പകുതിയോടെ നേടണമെന്നും ഉള്ള തീരുമാനങ്ങളോടെ ജി 20 ഉച്ചകോടിക്ക് സമാപനമായി.

യുകെയിലെ ഗ്ലാസ്ഗോയിൽ തുടങ്ങിയ കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങളോട് ചേർന്നുപോകുന്ന തീരുമാനങ്ങളാണു രണ്ടാം ദിവസത്തെ കാലാവസ്ഥാ സമ്മേളനത്തിലുണ്ടായത്. അതേസമയം കൽക്കരി ഊർജം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കായി പ്രത്യേക വ്യവസ്ഥകളൊന്നും സമ്മേളനം മുന്നോട്ടുവച്ചില്ല. ആഗോള താപനത്തിന് ഇടയാക്കുന്ന പ്രസാരണങ്ങൾ കുറയ്ക്കാനും അതിന്റെ ഭവിഷ്യത്തുകൾ തടയാൻ ദരിദ്ര രാജ്യങ്ങളെ സഹായിക്കാനും തീരുമാനമായി. സമ്മേളനത്തിൽ പങ്കെടുക്കുന്ന 20 സമ്പന്ന രാജ്യങ്ങളാണ് ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്നത്. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതിരിക്കാനുള്ള ഫലപ്രദമായ പദ്ധതികൾ വേണമെന്ന് ആഹ്വാനമുണ്ടായി. അതേസമയം താപനില വർധിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നതിന്റെയും തിരിച്ച് അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിന്റെയും തോത് സമമാക്കുന്ന ‘നെറ്റ് സീറോ’ എന്ന ലക്ഷ്യം 2050നു മുൻപായി നേടണമെന്ന കാര്യത്തിൽ സമ്മേളനം വ്യക്തമായ നയം സ്വീകരിച്ചില്ല. സമ്മേളന വേദിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *