കോഴിക്കോട്: റോഡില്‍ വച്ച് സ്ത്രീകള്‍ അടങ്ങുന്ന സംഘത്തെ മര്‍ദിച്ച സംഭവത്തില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. നടക്കാവ് ഗ്രേഡ് എസ്ഐ വിനോദ് കുമാറിനെ ആണ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. വാഹനത്തിന് വഴി കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ബൈക്കിലുണ്ടായിരുന്നവര്‍ എസ്ഐയെ വിളിച്ച് വരുത്തുകയായിരുന്നു.
ഇതോടെ മൂന്നു സ്ത്രീകളും നാലു കുട്ടികളുമുള്‍പെടെയുളള സംഘത്തെ യാതൊരു പ്രകോപനവുമില്ലാതെ എസ്ഐ മര്‍ദിച്ചെന്നാണ് പരാതി. അത്തോളി കോളിയോട്ട് താഴെ സാദ്ദിഖ് നിവാസില്‍ അബ്ദുല്‍ നാഫിക്(37), ഭാര്യ അഫ്ന എന്നിവര്‍ക്ക് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റു.
ഇവരുടെ പരാതിയില്‍ ഐപിസി 354 എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എസ്ഐക്കെതിരേ കേസെടുത്തിട്ടുണ്ട്.