ഇ​ടു​ക്കി ഡാം ​സു​ര​ക്ഷി​തം: ഷട്ടര്‍ റോപ്പിന് കേടുപാടില്ല; പരിശോധന പൂര്‍ത്തിയാക്കി

ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പിഎന്‍ ബിജു. ഇനി പരിശോധനകള്‍ നടത്തേണ്ടതില്ലെന്നും പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി അണക്കെട്ടില്‍ ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. വളരെ കൃത്യമായി ഒരോ പോയിന്റും പരിശോധിച്ചു. ഗേറ്റുകള്‍ എല്ലാം ഉയര്‍ത്തി. യാതൊരു പ്രശ്നവും പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡാമില്‍ യുവാവ് അതിക്രമിച്ച് കയറിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ജൂലൈ 22 നാണ് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ കയറിയത്. ഇയാള്‍ ഡാമിനോടനുബന്ധിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പടെ പതിനൊന്ന് ഇടങ്ങളില്‍ താഴിട്ടുപൂട്ടുകയും ചെയ്തിരുന്നു. കൂടാതെ, ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇടുക്കി ഡാം സുരക്ഷിതമെന്ന് വിദഗ്ധ സംഘം. ദ്രാവകം ഒഴിച്ചതിലൂടെ റോപ്പിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഇനിയൊരു പരിശോധന ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആരംഭിച്ച പരിശാധനയ്ക്കായി അഞ്ച ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.

ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. പ്രതി ഹൈമാസ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. 11 സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സുരക്ഷാ വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പോലീസ് കേസെടുത്തിരുന്നു.

ഒറ്റപ്പാലം സ്വദേശിയാണ് അതിക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കായി ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നേരത്തെ, ഡാമില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.