ഗതാഗതവകുപ്പിനെതിരെ മുകേഷ്എം എൽ എ; മുകേഷിന്റെ എഫ് ബി പോസ്റ്റ് വൈറൽ; കമൻറ് ബോക്സിൽ പൊങ്കാലയിട്ട് പൊതുജനം

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം നവീകരിക്കാത്തതിൽ ഗതാഗതവകുപ്പിനെതിരെ എം മുകേഷ് എംഎൽഎ. ഗതാഗത മന്ത്രി ആന്റണി രാജുവിനും മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി എം മുകേഷ് എംഎൽഎ. കൊല്ലം ഡിപ്പോയ്‌ക്ക് വാണിജ്യ സൗധമല്ല അടിയന്തരമായി വേണ്ടത്. യാത്രക്കാർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണെന്നും എംഎൽഎ വിമർശിച്ചു. വകുപ്പ് മന്ത്രിമാരോട് നേരിട്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ല. മാനേജ്‌മെന്റും വകുപ്പും പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും എംഎൽഎ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു. എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്ന് പറഞ്ഞ് വകുപ്പിന് കത്ത് നൽകുകയും ചെയ്തു.

നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ചു. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യം ബോധ്യപ്പെടുത്തി. എന്നിട്ടും നടപടിയില്ലെന്നാണ് മുകേഷ് എംഎൽഎയുടെ വിമർശനം. കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല. യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും എംഎൽഎ ഫേസ്ബുക്കില്‍ കുറിച്ചു. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.

മുകേഷിന്റെ ഫെയ്‌സ്‌‌ബുക്ക് കുറിപ്പ്

പറയാതെ വയ്യ

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.

മുകേഷ് എം എൽ എ യുടെ എഫ് ബി പോസ്റ്റിന് താഴെ ഇടത് പക്ഷ സർക്കാരിനെതിരയും, എം എൽ എ ക്കെതിരെയും രൂക്ഷ വിമർശനവുമായി പൊങ്കാലയിട്ടുകൊണ്ടുള്ള കമൻറ്സ് നിറഞ്ഞിട്ടുണ്ട്.