ബംഗാളില്‍ കേന്ദ്രമന്ത്രിയെ ഓഫീസില്‍ പൂട്ടിയിട്ടു;

പശ്ചിമ ബംഗാളില്‍ ബി ജെ പിയില്‍ തമ്മിലടി, ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുഭാഷ് സര്‍ക്കാരിനെ – ബി ജെ പി പ്രവർർത്തകര്‍ തന്നെ ഓഫീസില്‍ പൂട്ടിയിട്ടു. ബി ജെ പി ബങ്കുര ജില്ലാ കമ്മിറ്റിയിലെ പടലപ്പിണക്കവും ഗ്രൂപ്പ് പോരുമാണ് ബങ്കുര എം പിയും – കേന്ദ്ര വിദ്യഭ്യാസ സഹമന്ത്രിയുമായ സുഭാഷ് സര്‍ക്കാരിനെ ബി ജെ പിക്കാര്‍ തന്നെ ഓഫീസില്‍ പൂട്ടിയിടാന്‍ കാരണം.

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബങ്കുര ജില്ലാ കമ്മിറ്റി ഓഫീസില്‍ മന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കവെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ മന്ത്രിയെ ഓഫീസിലിട്ട് പൂട്ടുകയായിരുന്നു.

പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് മന്ത്രി ഒരു പരിഗണയും നല്‍കന്നില്ലന്ന് പരാതിപ്പെട്ടാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ ഓഫീസില്‍ പൂട്ടിയിട്ടത്. ഇക്കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ ബങ്കുര മുനിസിപ്പാലറ്റിയില്‍ ബി ജെ പിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഇതിന് കാരണം മണ്ഡലത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടെ കഴിവ് കേടുകൊണ്ടാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.