‘പ്രതിനായിക; സരിത എസ് നായർ ആത്മകഥ പുറത്തിറക്കുന്നു; പുസ്തകം 2 മാസത്തിനകം

സോളാർ കേസ് പ്രതി സരിത എസ് നായർ ആത്മകഥ പുറത്തിറക്കുന്നു. ‘പ്രതിനായിക’ എന്നാണ് ആത്മകഥയുടെ പേര്. പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. സരിത ഫേസ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.

FB പോസ്റ്റിന്റെ പൂർണ രൂപം

സരിത എസ് നായർ FB പോസ്റ്റ്

സോളാർ വിവാദങ്ങൾ കത്തി നിൽക്കെയാണ് ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ രംഗത്തുവരുന്നത്. “പ്രതി നായിക ” എന്ന പേരിലുള്ള ആത്മകഥ 2 മാസത്തിനിടെ പുറത്തിറങ്ങുമെന്നാണ് സൂചന.

ഇടവേളക്കുശേഷം സോളാർ വിവാദം വീണ്ടും സംസ്ഥാന രാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുന്ന സമയത്താണ് വിവാദനായിക സരിത എസ് നായർ ആത്മകഥയുമായി രംഗത്തെത്തുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത ആത്മകഥയുടെ കവർപേജ് പുറത്ത് വിട്ടത്. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചർച്ച ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുസ്തകവുമായി സരിത എത്താൻ പോകുന്നത്. ഒരിടവേളക്ക് ശേഷം സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് സരിത എസ് നായർ ആത്മകഥയുമായി രംഗത്ത് വരുന്നത്.
“ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും” പുസ്തകത്തിലുണ്ടെന്നാണ് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത് . കൊല്ലം ആസ്ഥാനമായ റെസ്പോൻസ് ബുക്ക് ആണ് പുസ്തകം പുറത്തിറക്കുന്നത്. സരിതയുടെ ആത്മകഥ കേരള രാഷ്ട്രീയത്തിൽ കൂടുതൽ കോളിളക്കങ്ങൾ സൃഷ്ടിക്കുവൻ ഇടയാക്കും.

നേരത്തെ തന്നെ നിലപാടുകൾ മാറ്റിയും മറച്ചും പറഞ്ഞിട്ടുള്ള സരിത കേരള സമൂഹത്തിൽ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരുന്നു. തന്റെ ആത്മകഥയിലൂടെ കൂടുതൽ കൂരമ്പുകൾ പലർക്കും എതിരെ ഏയുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞദിവസം സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വിവാദവുമായി ബന്ധപ്പെട്ട് ഒട്ടനവധി കാര്യങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആത്മകത നീക്കവുമായി സരിത രംഗത്തെത്തിയിരിക്കുന്നത്.