എ.ഐ ക്യാമറകൾ വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്തുന്നില്ല !! അതു കൊണ്ടാണ് വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാത്തതെന്ന് ആന്റണി രാജുവിന്റെ ക്യാപ്സൂൾ; വിചിത്ര മറുപടിയിൽ ഞെട്ടി എ.പി.അനിൽ കുമാർ

റോഡിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറകൾ വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്തുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ സൂചിപ്പിച്ചിട്ടുണ്ടോ എന്ന് എ.പി. അനിൽകുമാർ എം.എൽ.എ നിയമസഭയിൽ ഈ മാസം 12ന് ചോദ്യം ഉന്നയിച്ചിരുന്നു. വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്താത്തതിനാൽ ഇത്തരം ക്യാമറകൾ ഉള്ളിടത്ത് പ്രത്യേക വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് ആന്റണി രാജുവിന്റെ മറുപടി.

എ.ഐ ക്യാമറകൾ വേഗപരിധി ലംഘിക്കുന്ന കുറ്റകൃത്യം കണ്ടെത്തുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

726 എ.ഐ ക്യാമറകൾ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കാനും പരിപാലിക്കാനുമായി 232 .25 കോടിയാണ് ചെലവ് എന്നാണ് സർക്കാർ കണക്ക്. പ്രതിപക്ഷം കയ്യോടെ എ.ഐ ക്യാമറയിലെ അഴിമതി പൊക്കിയതോടെ സർക്കാർ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛൻ പ്രകാശ് ബാബുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിയായിരുന്നു എ.ഐ ക്യാമറയിലെ വില്ലൻ. ടെണ്ടർ മാനദണ്ഡങ്ങൾ മുഴുവൻ ലംഘിച്ചാണ് കെൽട്രോൺ വഴി പ്രസാഡിയോ കമ്പനി എ.ഐ ക്യാമറ പദ്ധതിയിൽ കയറി കൂടിയത്.

ധനവകുപ്പ് എതിർത്തിട്ടും മന്ത്രിസഭ യോഗത്തിൽ വച്ച് എ.ഐ ക്യാമറ പദ്ധതി പാസാക്കിയെടുക്കുകയായിരുന്നു പിണറായി. തെളിവുകൾ ഒന്നൊന്നായി പ്രതിപക്ഷം പുറത്ത് വിട്ടതോടെ എ.ഐ ക്യാമറ പദ്ധതി കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ അഴിമതി പദ്ധതിയായി മാറി. എ.ഐ ക്യാമറ അഴിമതിയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തിയതോടെ സർക്കാർ പ്രതിസന്ധിയിലായി. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രി.

എ.ഐ ക്യാമറ വഴി 3.37 കോടി രൂപയാണ് പിഴയായി 2023 ജൂലൈ 31 വരെ ഈടാകിയത്. 3, 23, 604 പേർക്ക് നിയമലംഘനം നടത്തിയതിന് ചെല്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.