തിരഞ്ഞെടുപ്പുകളില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സമാപിച്ചു ; 14 പ്രമേയങ്ങള്‍ പാസാക്കി; രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് പ്രവര്‍ത്തക സമിതി

തെലങ്കാന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില വിജയം സുനിശ്ചിതമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കവും പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനിച്ചു. യോഗം ഇന്നലെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കേന്ദ്ര അജണ്ട, സനാതന ധര്‍മ വിവാദം, അതിര്‍ത്തി സുരക്ഷാ വെല്ലുവിളികള്‍, മണിപ്പൂര്‍ വിഷയം, ചൈന അതിര്‍ത്തി തര്‍ക്കം, കശ്മീര്‍ വിഷയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 പ്രമേയങ്ങള്‍ പാസാക്കി.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി മുന്നൊരുക്കള്‍ ചര്‍ച്ച ചെയ്ത പ്രവര്‍ത്തക സമിതിയോഗം, രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി. വരുംമാസങ്ങളില്‍ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന പേരാട്ടത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി സജ്ജമാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണെന്നും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

തെലങ്കാനയിൽ കോൺഗ്രസ് നൽകുന്ന ഉറപ്പുകൾ

തെലങ്കാനയിൽ കോൺഗ്രസിന്റെ 6 ഉറപ്പുകൾ

 1. മഹാ ലക്ഷ്മി യോജന
  • സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ
  • സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
  • 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ
 2. ഋതു ഭരോസ
  • കർഷകർക്ക് പ്രതിവർഷം ഏക്കറിന് 15,000 രൂപ
  • കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 12,000 രൂപ
  • നെല്ലിന് 500 രൂപ ബോണസ്
 3. യുവവികാസം
  • വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി 5 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്
  ട്രസ്റ്റ് കാർഡ്
  • സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും തെലങ്കാന ഇന്റർനാഷണൽ സ്കൂളുകൾ.
 4. ഇന്ദിര അമ്മ ഇൻഡലു
  • സംസ്ഥാനത്തെ ഭവനരഹിതർക്ക് വീടിന് അഞ്ച് ലക്ഷം രൂപ ഭൂമിയും സഹായവും.
  • തെലങ്കാന പ്രസ്ഥാനത്തിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് 250 ചതുരശ്ര യാർഡ് ഭൂമി.
 5. ഹോം ലൈറ്റ്
  • ഓരോ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി
 6. ചെയ്യൂത
  • വയോജനങ്ങൾക്ക് പ്രതിമാസം 4000 രൂപ പെൻഷൻ.
  • 10 ലക്ഷം രൂപയുടെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസ്

ത്രിവർണ്ണ കടലായി തെലുങ്കാന. വിജയഭേരി റാലിയിൽ പങ്കെടുത്തത് ലക്ഷകണക്കിന് പ്രവർത്തകർ.

ത്രിവർണ കടലായി തെലങ്കാന