കുട്ടനാട്ടില വിഭാഗീയത: രാജേന്ദ്രകുമാർ വെട്ടിപ്പുകാരനെന്ന് ജില്ലാ സെക്രട്ടറി നാസർ; സർക്കാരിനെ പറ്റിച്ച് പണം നേടാനുള്ള ശ്രമമെന്നും നാസർ; ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കട്ടെ: വെല്ലുവിളിച്ച് രാജേന്ദ്രകുമാർ; വി എസ് അനുകൂല നിലപാടെടുത്തതിനാണ് നടപടിയെന്നും രാജേന്ദ്രകുമാർ; 500 പേർ ഉടൻ CPM വിടുമെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: ആലപ്പുഴയിൽ സി പി എമ്മിന് കണ്ടകശനി തുടരുന്നു. കുട്ടനാട്ടിലെ വിമതർക്കെതിരേ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. വിമതർക്ക് നേതൃത്വം നൽകുന്ന രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ തട്ടിപ്പുകാരനെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം. ജനകീയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം. എൽ.സി. സെക്രട്ടറി ആയിരുന്നപ്പോൾ രാജേന്ദ്രകുമാർ വെട്ടിപ്പ് നടത്തി. ജനകീയാസൂത്രണത്തിലും തട്ടിപ്പുനടത്തിയെന്നും തെറ്റുതിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിക്കാനും പൊതുസമൂഹത്തിന്റെ മുമ്പിൽ പാർട്ടിയെ മോശപ്പെടുത്താനും വേണ്ടിയുള്ള പ്രവർത്തനമാണ് മാധ്യമങ്ങളുടെ സഹായത്തോടെ രാജേന്ദ്രകുമാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ആർ നാസർ പറഞ്ഞു.

ജനങ്ങളെയും സർക്കാരിനെയും പറ്റിച്ച് പണം നേടാൻ വേണ്ടിയുള്ള ശ്രമമായിരുന്നു രാജേന്ദ്രകുമാറിന്റേത്. ഇത് കമ്മ്യൂണിസ്റ്റുകാരന് യോചിച്ചതാണോ?. രണ്ടുതവണ നടപടിയെടുത്തിട്ടും പാർട്ടിയിൽ തിരിച്ചെടുത്തു. എന്നാൽ ആരും തെറ്റുതിരുത്താൻ തയ്യാറായില്ല. അന്തസുണ്ടെങ്കിൽ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജേന്ദ്രകുമാർ രാജിവെക്കട്ടെ- ആർ നാസർ പറഞ്ഞു. നൂറുകണക്കിനാളുകൾ സിപിഎമ്മിൽ നിന്ന് രാജിവെച്ചെന്ന് പറയുന്നത് കള്ളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ

എന്നാൽ , രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്ന് രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പ്രതികരിച്ചു. താൻ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കണമെന്ന് പറയാൻ ആർ നാസറിന് ധാർമിക അവകാശമില്ലെന്നും രാജേന്ദ്രകുമാർ പറഞ്ഞു. വി എസിന് അനുകൂല നിലപാടെടുത്തതിനാണ് ആദ്യം നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ധൈര്യമുണ്ടെങ്കിൽ ആർ നാസർ തനിക്കെതിരെ നടപടിയെടുക്കട്ടെയെന്ന് രാജേന്ദ്രകുമാർ വെല്ലുവിളിച്ചു. 110 പേർ ഉടൻ CPM വിടുമെന്ന് R നാസറിന് മറുപടിയുമായി രാജേന്ദ്രകുമാർ പറഞ്ഞു. 60 cpm അംഗങ്ങൾ ഇന്നത്തെ ജാഥയിൽ പങ്കെടുക്കുന്നുണ്ടെന്നും രാജേന്ദ്രകുമാർ വ്യക്തമാക്കി. 500 ലധികം പേർ വരും ദിവസങ്ങളിൽ CPM വിടും. 110 പേർ ഉടൻ CPM വിടുമെന്നും രാമങ്കരി പഞ്ചാ പ്രസിഡന്റ് രാജേന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ബ്രാഞ്ച് തിരഞ്ഞെടുപ്പുമുതൽ തുടങ്ങിയ പ്രശ്നങ്ങളാണ് കുട്ടനാട്ടിൽ പാർട്ടിയുടെ പിളർപ്പിലേക്ക് എത്തിച്ചത്. രണ്ടു വർഷത്തോളമായി തുടരുന്ന പ്രശ്നങ്ങൾ കാരണം കുറച്ചുനാൾമുൻപ് ഒട്ടനേകം പേർ പാർട്ടി വിടുന്നതായി അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് പരാതികൾ പരിഹരിക്കണമെന്നും ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജില്ലാ നേതൃത്വം ഇടപെട്ട് പരാതികൾ കേട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നു പാർട്ടി വിടാൻ തീരുമാനിച്ചവർ പറയുന്നു. പാർട്ടി വിട്ടവരെല്ലാം പിന്നീട് സിപിഐയിൽ ചേരുകയും ചെയ്തിരുന്നു.