India-Canada തിരിച്ചടിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം

ഒറ്റനോട്ടം

ഖലിസ്ഥാന്‍ ഭീകരവാദി നേതാവിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി.

കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂഡൽഹി: നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.