പുതിയ ചരിത്രം, പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ; 33 ശതമാനം സീറ്റ് വനിതകള്‍ക്ക്; വനിതാസംവരണ ബില്ല് അവതരിപ്പിച്ചു; വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം എന്നെ തിരഞ്ഞെടുത്തു: പ്രധാനമന്ത്രി

ഒറ്റനോട്ടം

സമ്മേളനങ്ങൾ ഇനി പുതിയ മന്ദിരത്തിൽ

മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും.

പട്ടികവിഭാഗ സംവരണ സീറ്റുകളിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യസമ്മേളനം സമാപിച്ചു.

വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വനിതാ സംവരണ ബില്ലിന്‍റെ ക്രെഡിറ്റിനെച്ചൊല്ലി സഭയില്‍ തര്‍ക്കം

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനങ്ങൾ ഇനി പുതിയ മന്ദിരത്തിൽ. പഴയ പാർലമെന്റ് ഇനി ഭരണഘടനാ നിർവഹണ ഓഫീസ്. പഴയ പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക് എത്തി.
സ്പീക്കർ ഓം ബിർല ലോക്സഭ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു. പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു പ്രധാനമന്ത്രി തുടർന്ന് ലോക്സഭയിൽ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിത സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. നാളെ ചർച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയിൽ വനിത ബില്ലിൽ ചർച്ച നടക്കും. പഴയ പാർലമെൻറ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വനിതാ സംവരണ ബില്ലിന്റെ ഉപജ്ഞാതാക്കൾ കോൺഗ്രസ് ആണെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേള്ളനത്തിൽ സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭ നടപടികള്‍ തുടങ്ങിയതായി പ്രഖ്യാപിച്ചു.പുതിയ പാർലമെൻ്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു. പ്രധാനമന്ത്രി തുടര്‍ന്ന് ലോക്സഭയില്‍ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനം വനിത ബില്ല് വഴി യാഥാർത്ഥ്യമായി. വനിത സംവരണ ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച നടത്തി അത് പാസ്സാക്കും. അതേസമയം പഴയ പാര്‍ലമെന്‍റ് മന്ദിരം ഇനി മുതൽ ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

33 ശതമാനം സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യുന്നതാണ് ബില്‍. പട്ടികവിഭാഗങ്ങള്‍ക്ക് സംവരണംചെയ്ത സീറ്റുകളിൽ മൂന്നിലൊന്ന് വനിതകള്‍ക്കായിരിക്കും. അതേസമയം ഒബിസി ഉപസംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമസഭാ കൗണ്‍സിലിലും സംവരണ നിര്‍ദേശമില്ല. ബില്ലിന്റെ പകര്‍പ്പ് newskerala.live ന് ലഭിച്ചു.

വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ദിനം ചരിത്രത്തില്‍ അമരത്വം നേടി. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബില്ല് ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം.

അതേസമയം വനിതാ സംവരണ ബില്ലിന്‍റെ ക്രെഡിറ്റിനെച്ചൊല്ലി സഭയില്‍ തര്‍ക്കം. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാസംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയെന്ന് അധിര്‍ രഞ്ജന്‍ അവകാശപ്പെട്ടു. ബില്ലിന്‍റെ പകര്‍പ്പ് ചര്‍ച്ചയുടെ സമയത്ത് അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു..