Breaking
18 Sep 2024, Wed

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും; സമയവും റൂട്ടും ഇങ്ങനെ..

കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന്‌ യാത്രയാരംഭിക്കുന്ന വന്ദേഭാരത് ട്രെയിൻ വൈകുന്നേരം 3.05ന് തിരുവനന്തപുരത്തെത്തും.വൈകുന്നേരം 4.05ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 11.55ന് കാസര്‍കോട് അവസാനിക്കും. സ​ർ​വി​സി​ന്‍റെ ക​ര​ട് സ​മ​യ​ക്ര​മം തയ്യാറായിട്ടുണ്ട്. ഔ​ദ്യോ​ഗി​ക സ​മ​യ​പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. ഓറഞ്ച് നിറത്തിലുള്ള പുതിയ ട്രെയിനാവും എത്തുക. ആകെ ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്.

നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നതെങ്കിൽ രണ്ടാമത്തെ ട്രെയിന്‍ ആലപ്പുഴ വഴിയാണ് ഓടുക. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്. ​ചൊ​വ്വാ​ഴ്ച​ക​ളി​ലൊ​ഴി​കെയുള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​സ​ർ​കോ​ട്-​തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സു​ണ്ടാ​കും. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

എട്ടു മണിക്കൂറാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവ്വീസിനെടുക്കുന്ന സമയം. 7.55 മണിക്കൂർ തിരിച്ചുള്ള സര്‍വീസിന് വേണ്ടിവരും. നിലവിൽ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചക്ക് 1.20ന് കാസർകോടെത്തും.

ക​ര​ട് സ​മ​യ​പ​ട്ടി​ക ഇ​ങ്ങ​നെ:

കാ​സ​ർ​കോ​ട് നിന്നും തി​രു​വ​ന​ന്ത​പു​രത്തേക്ക്

കാ​സ​ർ​കോ​ട് (പു​റ​പ്പെ​ട​ൽ)- രാ​വി​ലെ 7.00

ക​ണ്ണൂ​ർ-8.05

കോ​ഴി​ക്കോ​ട്-9.05

ഷൊ​ർ​ണൂ​ർ-10.05

തൃ​ശൂ​ർ-10.40

എ​റ​ണാ​കു​ളം-11.48

ആ​ല​പ്പു​ഴ-12.40

കൊ​ല്ലം-1.57

തി​രു​വ​ന​ന്ത​പു​രം-3.05

തി​രു​വ​ന​ന്ത​പു​രത്ത് നിന്ന് കാ​സ​ർ​കോ​ട്ടേക്ക്

തി​രു​വ​ന​ന്ത​പു​രം (പു​റ​പ്പെ​ട​ൽ)-വൈ​കീ​ട്ട് 4.05

കൊ​ല്ലം-4.55

ആ​ല​പ്പു​ഴ-5.57

എ​റ​ണാ​കു​ളം-6.38

തൃ​ശൂ​ർ-7.42

ഷൊ​ർ​ണൂ​ർ-8.17

കോ​ഴി​ക്കോ​ട്-9.18

ക​ണ്ണൂ​ർ-10.18

കാ​സ​ർ​കോ​ട്-11.55

Leave a Reply

Your email address will not be published. Required fields are marked *