വനിത സംവരണ ബിൽ: ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന് രാഹുൽ ഗാന്ധി; 90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം.

ന്യൂഡൽഹി: വനിതസംവരണ ബില്ലിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബില്ലിൽ ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വനിത സംവരണ ബില്ലിനെ പിന്തുണക്കുന്നു. എന്നാൽ, ജനസംഖ്യയിൽ വലിയൊരു വിഭാഗം ബില്ലിന് പുറത്താണെന്ന് രാഹുൽ പറഞ്ഞു.

സംവരണം നടപ്പാക്കാന്‍ മണ്ഡലപുനര്‍നിര്‍ണയം എന്തിന് ? അങ്ങനെ പറയുന്നതിലെ യുക്തി എന്തെന്നും ചോദ്യം. കേന്ദ്രം ഒബിസിയെ അവഗണിക്കുന്നു. 90 കേന്ദ്ര സെക്രട്ടറിമാരില്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളത് മൂന്നുപേര്‍ മാത്രം. ഒബിസിക്കാരുടെ കൃത്യമായ കണക്ക് ലഭിക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. ഇന്ത്യയുടെ ബജറ്റിന്റെ അഞ്ച് ശതമാനം മാത്രമാണ് ഒബിസി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.

അതിനിടെ. ഭരണപക്ഷം പ്രതിഷേധിച്ചപ്പോള്‍ ഭയപ്പെടേണ്ടെന്ന് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇത്തരം പ്രയോഗങ്ങള്‍ പാടില്ലെന്ന് രാഹുലിനോട് സ്പീക്കര്‍ പറഞ്ഞു. രാഹുലിന്റെ ദരോ മത്ത് എന്ന പരാമര്‍ശത്തിനെതിരെ ഭരണപക്ഷം ബഹളമുണ്ടാക്കി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനോട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സ്പീക്കര്‍ രാഹുലിനെ അറിയിക്കുകയും ചെയ്തു.

സ്പീക്കര്‍ക്ക് രാഹുലിന്റെ മറുപടിയും ഉണ്ടായിരുന്നു. ഇന്ത്യാ മഹാരാജ്യത്തിലെ ഒരു കൂട്ടമാണോ സ്ത്രീകള്‍ എന്നതും, ഒബിസി എന്നത് ഈ രാജ്യത്തെ മറ്റൊരു ഗ്രൂപ്പാണോ എന്നതിലുമാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.ഒബിസികള്‍ നമ്മുടെ രാജ്യത്ത് വലിയൊരു വിഭാഗമാണ്. എന്നാല്‍ അത്ര വലിയൊരു സമൂഹം രാജ്യത്തിന്റെ ബജറ്റിന്റെ വെറും അഞ്ച് ശതമാനത്തെ മാത്രമാണ് കൈവശം വെച്ചിരിക്കുന്നത്. ജാതി സെൻസസ് അടിസ്ഥാനമാക്കി വനിത സംവണബില്ലിൽ ഒ.ബി.സി വിഭാഗത്തിന് പ്രത്യേക പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ബിൽ ഇന്ന് തന്നെ നടപ്പാക്കണം.

സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും വലിയ ചുവടുവെപ്പായിരുന്നു പഞ്ചായത്തീ രാജ് സംവിധാനമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. പാർലമെന്റ് പുതിയ മന്ദിരത്തിലെ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ അഭാവത്തേയും രാഹുൽ വിമർശിച്ചു. നല്ല മയിലും ബെഞ്ചുകളുമുള്ള പാർലമെന്റിൽ രാഷ്ട്രപതി മാത്രമില്ല. അവർ ആദിവാസി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ സാമീപ്യം പാർലമെന്റിന് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ശരിക്കും ഒബിസി സമൂഹത്തെ സംബന്ധിച്ച് അപമാനവും, നാണക്കേടും ഉണ്ടാക്കുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു. ഈ രാജ്യത്ത് ഒബിസി, ദളിത്, ആദിവാസികള്‍ എത്ര പേരുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയുമോ എന്നും രാഹുല്‍ ചോദിച്ചു. അത് ജാതി സംവരണത്തിലൂടെ മാത്രമേ അറിയാനാവൂ എന്നും രാഹുല്‍ വ്യക്തമാക്കി.

ജാതി സെന്‍സസിനെ കുറിച്ച് പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം, ബിജെപി ഈ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുകയാണെന്നും രാഹുല്‍ ആരോപിച്ചു. വനിതാ സംവരണത്തില്‍ ഒബിസി ക്വാട്ട കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ നീക്കം അപൂര്‍ണമായിരിക്കും. ഒരു സമുദായത്തിനുള്ള ക്വാട്ട ഇല്ലാതെ പോകുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് പുതിയതിലേക്ക് മാറുമ്പോള്‍ രാഷ്ട്രപതിയെ കൂടി ക്ഷണിക്കേണ്ടതായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു. ഇതൊരു മികച്ച പാര്‍ലമെന്റ് മന്ദിരമാണ്. എന്നാല്‍ രാഷ്ട്രപതിയെ കൂടി ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കില്‍ മനോഹരമായേനെ. അവര്‍ ആദിവാസി വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരായിരുന്നു. അവരുടെ സാന്നിധ്യം ഈ ചടങ്ങ് അര്‍ഹിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.