TE 230662 ന് തിരുവോണം ബമ്പര്‍ 25 കോടി: ടിക്കറ്റ് വിറ്റത് പാലക്കാട്ട്; ഭാഗ്യശാലിയെ തിരഞ്ഞ് കേരളം; കോടീശ്വരൻ മലയാളിയോ – തമിഴനോ?

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. നികുതി കഴിഞ്ഞാൽ ഭാഗ്യശാലിക്ക് 13.79 കോടിരൂപ ലഭിക്കും.

ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംബര്‍ നറുക്കെടുത്തത്. കോഴിക്കോട് പാളയത്തെ ബാവ ഏജന്‍സി മുഖേനയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്. കോഴിക്കോട്ടെ ബാവ ഏജന്‍സിയില്‍നിന്ന് 11-ാം തീയതി പാലക്കാട് വാളയാറിലെ ഇവരുടെ സഹോദരസ്ഥാപനമായ ഷീബ ഏജന്‍സിയിലേക്കാണ് ഈ ടിക്കറ്റ് കൊണ്ടുപോയത്. അതിനാല്‍ പാലക്കാട് വാളയാറിലാണ് ബംപര്‍ സമ്മാനമടിച്ച ടിക്കറ്റ് വിറ്റതെന്നാണ് ഏജന്‍സി ജീവനക്കാര്‍ പറയുന്നത്.

ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജൻ. TE230662 എന്ന ടിക്കറ്റിനാണ് സമ്മാനം. പത്തു ടിക്കറ്റകളാണ് ഇയാൾ വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ.എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനെന്ന് ഏജന്റ്

രണ്ടാം സമ്മാനം(1 കോടി): TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്: TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507

ഇക്കൊല്ലം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് വില്‍പ്പനയാണ്. ആകെ വിറ്റുപോയത് 75,76,096 ടിക്കറ്റുകളാണ്. ഏറ്റവും കൂടതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്.

ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ  66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക.

ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ ആകർഷകമാക്കി. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കാണ്. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 12.55 കോടിരൂപയാണ് ഏജൻസി കമ്മിഷൻ.

5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകള്‍ വിറ്റു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില്‍ മുമ്പില്‍. അവിടെ 2,81000 ടിക്കറ്റുകള്‍ വിറ്റു.