ഒറ്റനോട്ടത്തിൽ:
വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണമെന്ന് മാത്യു കുഴല്‍നാടന്‍
തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ട
തനിക്കെതിരായ ഏത് കാര്യവും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാം. എം.എൽ.എ എന്ന പരിഗണന വേണ്ട
പി.വി എന്നത് മറ്റൊരാൾ ആണെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ താൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കും
കൊച്ചി: മാസപ്പടി വിവാദത്തില്‍ വീണ്ടും ചോദ്യങ്ങളുമായി മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്‍കിയതാണോ പണമെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയന്‍ തന്നെയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ടെന്നും അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
അധികാര സ്ഥാനം ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുകയാണ് സർക്കാർ. അഴിമതിക്കെതിരെയുള്ള സർക്കാറിൻ്റെ കൈയിലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വിജിലൻസ്.വിജിലൻസും പോലീസ് സംവിധാനവും ഇപ്പോൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് താൻ തുറന്ന് കാണിക്കും. തനിക്കെതിരായ ഏത് കാര്യവും എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും എം.എൽ.എ എന്ന പരിഗണന തനിക്ക് വേണ്ടന്നും മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
മാസപ്പടി വിവാദത്തിൽ പരാമർശിക്കുന്ന പി.വി താനല്ല എന്ന മുഖ്യമന്ത്രിയുടെ വാദത്തോട് സഹതപിക്കുന്നു. വീണയ്ക്ക് പണം നൽകിയത് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിൻ്റെ മകളായത് കൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിണ തന്റെ മകളല്ല എന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ ഒരു കമ്യൂണിസ്റ്റുകരൻ പോലും വിശ്വസിക്കാത്ത രൂപത്തിൽ തകർന്നിരിക്കുകയാണ്. രാഷ്ട്രീയ വേട്ടയാടലുകളുടെ പേരിൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ല. എന്നാൽ പണം വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്ന പി.വി എന്നത് മറ്റൊരാൾ ആണെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ താൻ എം.എൽ.എ സ്ഥാനം രാജിവെയ്ക്കുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ വിജിലൻസിന് അനുമതി നൽകിയതിൽ എത്ര അന്വേഷണം വേണമെങ്കിലും സർക്കാരിനു നടത്താമെന്നും എല്ലാ നിലയ്ക്കും സഹകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ എങ്ങനെയാണു ദുരുപയോഗം ചെയ്യുന്നതെന്നു സമൂഹത്തിനു മുൻപിൽ തുറന്നുകാണിക്കും. രാഷ്ട്രീയ എതിരാളികളെ സർക്കാർ നിർദ്ദയം വേട്ടയാടുകയാണെന്നും കുഴൽനാടൻ ആരോപിച്ചു.
‘‘എനിക്കെതിരായ കേസ് നിയമവിരുദ്ധവും, അധികാരദുർവിനിയോഗവുമാണ്. കേസെടുത്ത് തകർത്തുകളയാമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ നിയമപരമായി തിരിച്ചു പോരാടും. ഏഴു മാസങ്ങൾക്കു ശേഷം മുഖ്യമന്ത്രി പത്രക്കാരെ കണ്ടത് കഴിഞ്ഞ ദിവസമാണ്. സിഎംആർഎലിൽ നിന്നു പണം കൈപ്പറ്റിയവരുടെ പട്ടികയിലെ ‘പിവി’ എന്ന ചുരുക്കപ്പേര് തന്റേതായിരിക്കില്ലെന്നും ഇൗ നാട്ടിൽ എത്രയോ പിവിമാരുണ്ടെന്നുമാണു മുഖ്യമന്ത്രി മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറഞ്ഞത്. ഇത്രയും ദയനീയമായ സ്ഥിതിതിയിൽ അദ്ദേഹത്തോടു സഹതപിക്കുകയാണ്’’. – കുഴൽനാടൻ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വിജിലന്‍സാണ് സര്‍ക്കാരിന്‍റെ ശക്തമായ ആയുധം. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അന്വേഷണം നിയമ വിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണം നടത്തി തളര്‍ത്തികളയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply