Breaking
18 Sep 2024, Wed

പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ; സർക്കാർ ഒളിച്ചു കളി തുടരുന്നു

കൊച്ചി: അട്ടപ്പാടിയിൽ ഭക്ഷണം മോഷ്ടിച്ചതിന് ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ സർക്കാർ നിയമിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിൻറെ അമ്മ മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി. കുടുംബമോ സമരസമിതിയെയോ അറിയാതെയാണ് നിയമനമെന്ന് മല്ലിയമ്മ ആരോപിച്ചു അഭിഭാഷകനായ കെ പി സതീശന് പകരം അഡ്വക്കറ്റ് പി വി ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇ മെയിൽ വഴിയാണ് മല്ലിയമ്മ ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിച്ചത്.

അതേസമയം കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികൾ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള അപ്പീൽ ഹർജിയിൽ സർക്കാർ അഡ്വ. കെപി സതീശനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. തങ്ങൾ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട അഡ്വ. പിവി ജീവേഷിനെയും കേസിൽ വിചാരണക്കോടതിയിൽ ഹാജരായ രാജേഷ് എം മേനോൻ അടക്കമുള്ളവരുടെ പേരുകളാണ്. എന്നാൽ അതിനുവിരുദ്ധമായാണ് സർക്കാരിന്റെ നടപടിയുണ്ടായതെന്നും മല്ലിയമ്മ പറഞ്ഞു.

ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം.
ലോക മനസാക്ഷിയെ നടുക്കിയ കൊലപാതകമായിട്ടു പോലും മധുവിനോടു സർക്കാർ നീതി കാണിച്ചില്ല. കീഴ് കോടതിയിൽപ്പോലും പ്രോസിക്യൂട്ടറെ നിയമിക്കാൻ കൂട്ടാക്കാതിരുന്ന സർക്കാരിനെ കോടതി കണക്കിനു വിമർശിച്ചപ്പോഴാണ് നടപ‌ടി ഉണ്ടായത്. ഏറ്റവും വേഗത്തിൽ വിചാരണ പൂർത്തിയാക്കുമെന്ന് ഉറപ്പ് പറഞ്ഞ എ.കെ. ബാലൻ പോലും ഇപ്പോൾ കേസ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *