വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി; ആരും എതിർത്തില്ല; സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; വനിതാ സംവരണ ബിൽ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പിന്‍റെ അകലം മാത്രം

ഒറ്റനോട്ടത്തിൽ:

ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു

എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി

കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളി

സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ

ബില്ല് പാസായതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ രാജ്യസഭ കൂടി പാസാക്കിയതോടെ ഇനി നിയമമാകാൻ രാഷ്ട്രപതിയുടെ ഒപ്പിന്‍റെ അകലം മാത്രം. ലോക്സഭയിൽ 454 അനുകൂലിക്കുമ്പോഴും 2 പേര് എതിർത്തെങ്കിൽ രാജ്യസഭയുടെ അംഗീകാരം ഒറ്റമനസോടെയായിരുന്നു. ബില്ല് പാസായതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു .

ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് വനിത സംവരണ ബിൽ രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. ബുധനാഴ്ച ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു.

ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദ്ദേശമാണ് തള്ളിയത്. അതേസമയം, പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദ്ദേശമാണ് തള്ളിയത്. അതേസമയം, പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. വേഗത്തിൽ നടപ്പാക്കണമെന്ന ഭേദഗതി, വോട്ടിങ്ങിനു തൊട്ടുമുന്‍പായി ഇടത് എം.പിമാർ പിൻവലിച്ചു . ഒബിസി വിഭാഗത്തിന് ഉപസംവരണം വേണമെന്ന ഭേദഗതി വോട്ടിനിട്ടപ്പോൾ പരാജയപ്പെട്ടു . ലോക്സഭയിൽ ഭേദഗതി വോട്ടിനിടാതെ കോൺഗ്രസ് പിൻവലിഞ്ഞെങ്കിലും രാജ്യസഭയിൽ അവസാന നിമിഷം വരെ ആവശ്യം ഉയർത്തി . കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ കൊണ്ടുവന്ന ഭേദഗതിയാണ് സഭ തള്ളിയത്.

അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചർച്ചക്കിടെ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി.