കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിൻ്റെ കസ്റ്റഡിയിലായി. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ, കോഴിക്കോട് ഉണ്ടൻചാലിൽ ലിഗീഷ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. ഈ സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിലായി. ഓമശ്ശേരി കിഴക്കേപുനത്തിൽ ആസിഫിനെ പോലീസുമാണ് കസ്റ്റഡിയിലെടുത്തത്.

മൂന്നു കോടിയോളം രൂപ വിലയുള്ള സ്വര്‍ണം ഇവരില്‍ നിന്ന് പിടികൂടി. ഇവരില്‍ നിന്ന് 5,460 ഗ്രാം സ്വർണം പിടിച്ചെടുത്തു. വിമാനത്താവളത്തിന് പുറത്തുവെച്ച് ലിഗീഷും കവർച്ചാസംഘവും തമ്മിൽ പിടിവലി നടന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് ലിഗീഷിനെയും കവർച്ചാസംഘത്തിലെ ആസിഫിനെയും ആദ്യം പിടികൂടിയത്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടിയ ലിഗീഷിനെ പിന്നീട് കസ്റ്റംസിനും ആസിഫിനെ കരിപ്പൂർ പോലീസിനും കൈമാറി. ലിഗീഷിൽനിന്ന് രണ്ട് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വർണമിശ്രിതവും കണ്ടെടുത്തിട്ടുണ്ട്.