കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് അരവിന്ദാക്ഷൻ അറസ്റ്റിൽ; പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് എം വി ഗോവിന്ദൻ; എ സി മൊയ്തിനെ അറസ്റ്റ് ചെയ്തതിന് തുല്യം: അനിൽ അക്കര; കള്ളക്കേസെന്ന് അരവിന്ദാക്ഷൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിൽ. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്‌തത്‌ തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഐഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണക്കുകൂട്ടുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്‍. അരവിന്ദാക്ഷന്‍ അറസ്റ്റിലായ നടപടി സ്വാഗതാർഹമെന്ന് അനിൽ അക്കര. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. എ സി മൊയ്തീനെ അറസ്റ്റ് ചെയ്തതിന് തുല്യമെന്ന് അനിൽ അക്കര പറഞ്ഞു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന്‍ രംഗത്ത്. അരവിന്ദാക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡി. മൊയ്‌തീനിലേക്ക് മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം. വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല. സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രാവിലെ കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ വൈകിട്ട് 4 മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിച്ചു. കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്‍റെ പ്രതികരണം. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം കാരനാണ് അരവിന്ദാക്ഷന്‍. അത്താണി ലോക്കൽ കമ്മിറ്റി അംഗം ആണ് പി ആര്‍ അരവിന്ദാക്ഷന്‍. എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു .വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ആണ്.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ നേരത്തേ പരാതി ഉന്നയിച്ചിരുന്നു