‘മുത്തച്ഛൻമാർക്ക് പുസ്തകത്തണൽ’; മലപ്പുറത്തെ കുട്ടികൾ മാതൃകയായി

മലപ്പുറം: മുത്തച്ഛൻമാർക്ക് പുസ്തകത്തണലൊരുക്കി മലപ്പുറം കോട്ടപ്പടി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് കുട്ടികൾ വീണ്ടും സമൂഹത്തിന് മാതൃകയായി. കോട്ടപ്പടിയിൽ അടുത്തിടെ നഗരസഭ ആരംഭിച്ച വയോജന വിശ്രമ കേന്ദ്രത്തിലാണ് പുസ്തകശേഖരവുമായി കുട്ടികൾ എത്തിയത്.

വീഡിയോ കാണാൻ താഴെ കാണുന്ന Youtube Link ൽ Click ചെയ്യുക.

https://youtu.be/Lr1xaqrwjig?si=krlvDp6DY54uSKSf


എൻ.എസ്.എസ് കുട്ടികൾ ശേഖരിച്ച ആദ്യഘട്ട പുസ്തകങ്ങൾ വാർഡ് കൗൺസിലർ സി.സുരേഷിന് കൈമാറി. കഥകൾ, നോവലുകൾ, ലേഖന സമാഹാരം, ജീവചരിത്രം, കവിതകൾ എന്നിവയടങ്ങിയ പുസ്തകങ്ങളാണ് കുട്ടികൾ കൈമാറിയത്. വിശ്രമ കേന്ദ്രം സെക്രട്ടറി ഹാരിസ് എം, വൈസ് പ്രസിഡന്റ് സുബ്രമണ്യൻ സി, പ്രിൻസിപ്പാൾ കൃഷ്ണദാസ് പി , പി.ടി.എ വൈസ് പ്രസിഡന്റ് പി.എം. ഫസൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.കെ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ലീസർമാരായ അഫ്നാൻ , സീന എം.പി, ദിയ ജ്യോതിഷ്, അബ്ദുൾ മനാഫ് എന്നിവർ പുസ്തകത്തണലിന് നേതൃത്വം നൽകി.