‘നിയമനം ലഭിക്കും, അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ട്’; അഖിൽ സജീവും-ഹരിദാസും തമ്മിലുള്ള Whatsapp Chat പുറത്ത്; തന്നെ മാത്രം കുറ്റക്കാരനാക്കിയാൽ പറയേണ്ടത് പറഞ്ഞോളാമെന്നും അഖിൽ സജീവ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തില്‍ പരാതിക്കാരനെ അറിയില്ലെന്ന ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന അഖില്‍ സജീവന്റെ വാദം പൊളിഞ്ഞു. പരാതിക്കാരന്‍ ഹരിദാസിന് അഖില്‍ സജീവ് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നതോടെയാണിത്.

നിയമനം എന്തായാലും നടക്കുമെന്ന് അഖില്‍ സജീവ് ഹരിദാസന് ഉറപ്പ് കൊടുക്കുന്നത് സന്ദേശങ്ങളിലുണ്ട്. നിയമനം ചെയ്ത് തരാമെന്ന് അവര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. കുറച്ചു കാത്തിരിക്കണം. കൃത്യമായി ചെയ്ത് തരാം. കുറച്ചു സമയം ആവശ്യപ്പെടുക ആണ് താന്‍ ചെയ്തത്. ഒരാഴ്ചക്കുള്ളില്‍ ചെയ്ത് തരാമെന്നും അഖില്‍ സജീവ് പറയുന്നത് സന്ദേശങ്ങളില്‍ കേള്‍ക്കാം.

നടപ്പ് വശമുള്ള കാര്യമാണ്. മാഷ് പറഞ്ഞ പോലെ അല്ല. അവിടെ ഒഴിവുണ്ട്. കേസ് കാര്യങ്ങളുമായി പോയിട്ട് എന്ത് നേട്ടം. ചില പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കുറച്ചു സമയം ആവശ്യപ്പെട്ടത്. പരാതിയുമായി പോകുക ആണെങ്കില്‍ മാഷ് എന്താണെങ്കില്‍ ചെയ്‌തോ. കൈകാര്യം ചെയ്തു തരാന്‍ പറ്റുന്നവര്‍ ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഖില്‍ സജീവ് ഹരിദാസനോട് പറയുന്നു.