Breaking
18 Sep 2024, Wed

അർദ്ധ സെഞ്ചുറി കടന്ന് മെഡൽനില; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം; മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നില 50 കടന്നു. 13 സ്വർണമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 53ലേക്ക് എത്തി. 20 വെള്ളിയും 20 വെങ്കലവും ഏഷ്യൻ ഗെയിംസ് പകുതി ദിവസം പിന്നിടുമ്പോൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.

മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 130 സ്വർണമുള്ള ചൈനയാണ് പട്ടികയിൽ ഒന്നാമത്. ഗോൾഫിൽ ഇന്ത്യൻ വനിത താരം അദിതി അശോക് നേടിയ വെള്ളി മെഡലോടെയാണ് ഏഷ്യൻ ഗെയിംസിന്റെ എട്ടാം ദിവസം ഇന്ത്യ തുടങ്ങിയത്. പിന്നാലെ പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിൽ ഇന്ത്യ സ്വർണം സ്വന്തമാക്കി. കിയാനന്‍ ചെനായ്, സൊരാവര്‍ സിങ് സന്ധു, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സുവർണ നേട്ടം സ്വന്തമാക്കിയത്. 361 പോയന്റോടെയാണ് പുരുഷ ടീം സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തിൽ കിയാനന്‍ ചെനായ് വെങ്കലം മെഡലും ഇന്ത്യയ്ക്ക് നേടിത്തന്നു.

വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളിയും നേടി. മനീഷ കീര്‍, പ്രീതി രാജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമിനാണ് വെള്ളി മെഡല്‍ നേട്ടം. 337 പോയന്റോടെയാണ് ഇന്ത്യന്‍ സംഘം വെള്ളി മെഡൽ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ മാത്രം ഇന്ത്യൻ താരങ്ങൾ നേടിയത് 22 മെഡലുകളാണ്. പുരുഷന്മാരുടെ 1500 മീറ്റർ സ്റ്റീപ്പിൾചേയ്സിൽ ഇന്ത്യൻ താരങ്ങൾ വെള്ളി മെഡലും വെങ്കലവും നേടി. അജയ് കുമാർ സരോജ് വെള്ളി നേടിയപ്പോൾ മലയാളിയായ ജിൻസൺ ജോൺസണാന് വെങ്കലം നേടിയത്. വനിതകളുടെ 1500 മീറ്ററിൽ ഹർമിലൻ ബെയിൻസ് വെള്ളി മെഡൽ സ്വന്തമാക്കി.

100 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ ജ്യോതി യാരാജി വെള്ളി മെഡൽ നേടി. വനിതകളുടെ ഹെപ്റ്റത്തലോണിലും ഡിസ്കസ് ത്രോയിലും ബോക്സിങ്ങിലും ഇന്ത്യൻ താരങ്ങൾ വെങ്കല മെഡലുകൾ സ്വന്തമാക്കി. ഹെപ്റ്റത്തലോണിൽ നന്ദിനി അഗസാരയാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. സീമ പൂനിയ ഡിസ്കസ് ത്രോയിലും ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിത്തന്നു. ബോക്സിങ്ങിൽ നിഖത് സരീൻ ആണ് വെങ്കലം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *