മഹാരാഷ്ട്രയിൽ പോത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് സ്വർണമാല; ഞെട്ടി വീട്ടുകാർ; വെള്ളിയാഴ്‌ചയായിരുന്നു ശസ്ത്രക്രിയ; സംഭവം വൈറൽ..

മഹാരാഷ്‌ട്രയിലെ വാഷിം ജില്ലയിലെ സർസി ഗ്രാമത്തിൽ സ്വർണമാല വിഴുങ്ങിയ പോത്താണ് ഇപ്പോൾ ചർച്ചാ വിഷയം. 2.25 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നര പവന്റെ സ്വർണമാലയാണ് പോത്ത് ഒറ്റയടിക്ക് വിഴുങ്ങിയത്. കർഷകനായ രാംഹാരി ഭോയാറിന്റെ വളർത്തുമൃഗമായ പോത്തിന്റെ വയറ്റിൽ നിന്നാണ് സ്വർണമാല പുറത്തെടുത്തത്.

രാംഹാരി ഭോയാർ തന്റെ ഫാമിലെ പോത്തിന് കൊടുക്കാൻ സോയാബീൻ കൊണ്ടുവരുമായിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാഭായി ഒരു പ്ളേറ്റിൽ സോയ കൊടുത്തപ്പോൾ മാല അതിലേക്ക് അറിയാതെ വീഴുകയായിരുന്നു. എന്നാൽ, ഗീതാഭായ് അത് ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്‌ടപ്പെട്ട വിവരം ഗീതാഭായിയും ഭർത്താവും അറിയുന്നത്. മോഷണം നടന്നു വെന്ന് ആദ്യം കരുതിയെങ്കിലും സോയാബിനൊപ്പം സ്വർണമാലയും പോത്ത് കഴിക്കുകായയിരുന്നുവെന്ന് പിന്നീടാണ് മനസിലാക്കിയത്.

തുടർന്ന് പോത്തിനെ മൃഗഡോക്‌ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ മാല പോത്തിന്റെ വയറ്റിലുണ്ടെന്ന് മനസിലായി. ശസ്‌ത്രക്രിയക്ക്‌ ശേഷമാണ് മാല പുറത്തെടുത്തത്. കന്നുകാലികൾ പ്ളാസ്‌റ്റിക്‌, നാണയങ്ങൾ, അപകടകരമായ പല വസ്‌തുക്കൾ എന്നിവ അകത്താക്കിയാൽ ശസ്‌ത്രക്രിയ നടത്തുന്നത് പതിവാണ്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം ലഭിക്കുന്നത് അത്യപൂർവമാണ്’- ശസ്‌ത്രക്രിയ നടത്തിയ മൃഗഡോക്‌ടർ ബാലാസാഹേബ് പറഞ്ഞു. വെള്ളിയാഴ്‌ചയാണ് ശസ്‌ത്രക്രിയ വഴി പോത്തിന്റെ വയറ്റിൽ നിന്ന് സ്വർണമാല പുറത്തെടുത്തത്.