തമന്ന അവധി ആഘോഷത്തിലാണ്; ഇഷ്ട ടൂറിസ്റ്റ് കേന്ദ്രമായ മാലദ്വീപില്‍

ന്ത്യൻ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ട്രാവൽ ഡെസ്റ്റിനേഷനുകളിലൊന്നാണ് മാലദ്വീപ്. സിനിമ, സ്പോർട്സ് മേഖലകളിലെ നിരവധി താരങ്ങൾ അവധി ആഘോഷിക്കാനായി മാലദ്വീപിലേക്ക് പറക്കാറുണ്ട്. ഇപ്പോഴിതാ താരസുന്ദരി തമന്ന ഭാട്ടിയയുടെ മാലദ്വീപ് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലെ ഹിറ്റ്. ദ്വീപിലെ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബിക്കിനിയിൽ ഗ്ലാമറസ് ലുക്കിലാണ് തമന്ന മാലദ്വീപ് ആസ്വദിക്കുന്നത്. ദ്വീപിൽ താമസിക്കുന്ന റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

Video:

https://youtube.com/shorts/R_7zHhDKphs?si=Mq6HubkeckJDypnY

മാലദ്വീപിലെ സോനേവ ഫുഷി റിസോർട്ടാണ് തമന്ന താമസിച്ചത്. മാലദ്വീപിലെ ബാ അറ്റോളിലെ ഒരു സ്വകാര്യ ദ്വീപിലാണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ആഡംബര സൗകര്യങ്ങൾ നിറഞ്ഞ 53 വില്ലകളാണ് ഈ റിസോർട്ടിലുള്ളത്. റിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളുള്ള ഒരു വീഡിയോയും തമന്ന പങ്കുവെച്ചിട്ടുണ്ട്. മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 30 മിനിറ്റ് സീപ്ലെയിനിൽ യാത്ര ചെയ്താണ് സോനേവ ഫുഷിയിൽ എത്തുന്നത്.