ഏഷ്യന്‍ ഗെയിംസിൽ വീണ്ടും മലയാളി തിളക്കം; വനിതാ ലോംഗ് ജമ്പിൽ ആന്‍സി സോജന് വെള്ളി; മെഡൽ നേട്ടം കരിയറിലെ മികച്ച പ്രകടനത്തോടെ

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. വനിതാ വിഭാഗം ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡൽ ലഭിച്ചു.

ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ആ​ന്‍​സി 6.63 മീ​റ്റ​ര്‍ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് വെ​ള്ളി​മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. ചൈ​നീ​സ് താ​ര​ത്തി​നാ​ണ് സ്വ​ര്‍​ണം.

ആ​ദ്യ ശ്ര​മ​ത്തി​ല്‍ 6.13 മീ​റ്റ​ര്‍ പി​ന്നി​ട്ട ആ​ന്‍​സി തു​ട​ര്‍​ന്നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 6.49 മീ​റ്റ​ര്‍, 6.56 മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തി.

നാലാം ശ്രമത്തില്‍ 6.34 മീറ്റര്‍ ദൂരം കണ്ടെത്തിയ ആന്‍സി അവസാന ശ്രമത്തിലാണ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത് വെള്ളി നേട്ടത്തിലെത്തിയത്.