സന്നദ്ധസേവനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി സുവർണക്ഷേത്രം സന്ദർശിക്കുകയും പാത്രങ്ങൾ കഴുകുകയും ചെയ്തു

പഞ്ചാബ് : ഗാന്ധി ജയന്തി ദിവസം സുവർണ്ണക്ഷേത്രത്തിൽ “വ്യക്തിപരവും ആത്മീയവുമായ സന്ദർശനം” നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുവർണ്ണക്ഷേത്രം സന്ദർശിക്കുകയും, അവിടെ ഗുർബാനി കീർത്തനം കേൾക്കുകയും കമ്മ്യൂണിറ്റി സേവനം ചെയ്യുകയും ചെയ്തു രാഹുൽ ഗാന്ധി.

തലയിൽ നീല സ്കാർഫ് ധരിച്ച്, സുവർണ ക്ഷേത്രത്തിൽ മറ്റുള്ളവരോടൊപ്പം സന്നദ്ധസേവനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി പാത്രങ്ങൾ കഴുകി.


“ശ്രീ രാഹുൽ ഗാന്ധി ജി അമൃത്സർ സാഹിബിലേക്ക് വരുന്നത് സച്ച്ഖണ്ഡ് ശ്രീ ഹർമന്ദിർ സാഹിബിൽ പ്രണാമം അർപ്പിക്കാൻ ആണ്. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ, ആത്മീയ സന്ദർശനമാണ്, നമുക്ക് അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കാം. ഈ സന്ദർശനത്തിന് പാർട്ടി പ്രവർത്തകർ ഹാജരാകരുതെന്നത് ഒഴിവാക്കണമെന്ന്” തിരക്ക് നിയന്ത്രിക്കാൻ വേണ്ടി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടിരുന്നു.
ചാർട്ടേഡ് വിമാനത്തിൽ നഗരത്തിലെത്തിയ രാഹുൽ ഗാന്ധി, ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) നടത്തുന്ന സത്രങ്ങളിലൊന്നിൽ രാത്രി തങ്ങാൻ മുറിയെടുത്തിട്ടുണ്ടെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് ഭഗവന്ത്പാൽ സിംഗ് സച്ചാർ പറഞ്ഞു.


ഈ വർഷം ജനുവരിയിൽ ഭാരത് ജോഡോ യാത്രയിലാണ് ഗാന്ധി അവസാനമായി ദർബാർ സാഹിബ് സന്ദർശിച്ചത്