ലോകവയോജന ദിനത്തിൽ ആദരമർപ്പിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ

മലപ്പുറം: ഒക്ടോബർ 1, ലോകവയോജനദിനത്തിൽ
പ്രായമേറിയ വൃദ്ധജനങ്ങൾക്ക് സ്നേഹവും ബഹുമാനവും പരിഗണനയും നൽകി മലപ്പുറം കോട്ടപ്പടി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആദരം. കോട്ടപ്പടി കുറ്റിപ്പുളി ലെയ്നിൽ താമസക്കാരായ ഉണ്ണീൻ പഞ്ചോല, മലപ്പുറം നഗരസഭ മുൻ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത്, പി.എ മജീദ്,പി.ഫാത്തുമ്മ, മുഹമ്മദ് ബഷീർ ഉപ്പുടാൻ എന്നിവരെയാണ് വയോജന ദിനത്തിൽ പൊന്നാടയണിയിച്ചും പൂക്കൾ നൽകിയും കുട്ടികൾ ആദരിച്ചത്.

Video:

https://youtu.be/s7JmsXl6C9U?si=yywlXsXM1a04llRz


പ്രായമാകുമ്പോൾ മാതാപിതാക്കളോട് സ്നേഹവും കരുണയും ഉണ്ടാകണമെന്ന് അവർ കുട്ടികളെ ഉപദേശിച്ചു. മക്കൾക്കും പേരക്കുട്ടികൾക്കും വേണ്ടി ആയുസ്സ് മുഴുവൻ ചെലവഴിച്ച വയോജനങ്ങളെ അവഗണിക്കുന്നതും വഴിയുലുപേക്ഷിക്കുന്നതും മാപ്പർഹിക്കാത്ത തെറ്റാണെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് അവർ കുട്ടികളെ ഓർമിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് അബ്ദുൾ ബഷീർ, പി ടി എ വൈസ് പ്രസിഡന്റ് പി.എം ഫസൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ കെ വേണുഗോപാൽ എന്നിവർ ആശംസയർപ്പിച്ചു. എൻ.എസ് എസ് ലീഡർമാരായ സീന എം.പി, അഫ്നാൻ , മുഹമ്മദ് ലെസിൻ, ദിയാ ജ്യോതിഷ്, അബ്ദുൾ മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് വയോജനങ്ങളെ ആദരിച്ചത്.