കൊച്ചി: പ്രകടനങ്ങള്‍ നടത്തുന്നതിന് 2000 മുതല്‍ 10,000 രൂപവരെ ഫീസ് ചുമത്തിയ കേരള സര്‍ക്കാര്‍ ഉത്തരവിൽ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍റൈറ്റ്‌സ് (എ.പി.സി.ആര്‍) കേരളഘടകം നൽകിയ കേസില്‍ ആണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടിയത്. എ.പി.സി.ആര്‍ കേരളഘടകത്തിന് വേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് സി എ ആണ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം മൗലീകാവകാശമാണെന്നിരിക്കെ സര്‍ക്കാറിന് വരുമാനത്തിനായി മൗലിക അവകാശങ്ങള്‍ക്ക് മേല്‍ ഫീസ് ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രം മതിയായിരുന്ന ഒരു പ്രതിഷേധ രീതിക്ക് ഉയര്‍ന്ന ഫീസ് ചുമത്തുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കു നേരേയുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.