Breaking
18 Sep 2024, Wed

‘കൃത്രിമം നടത്തിയ ബാങ്കുകൾക്ക് സഹായമില്ല’; കരുവന്നൂരിൽ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളാ ബാങ്ക് പ്രസിഡന്റ്

കേരള ബാങ്കിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനയോ, കത്തോ നിർദേശമോ ഇതുവരെ വന്നിട്ടില്ലെന്നും ആരും അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകർക്ക് പണം നൽകേണ്ട ബാധ്യത കേരള ബാങ്കിന് ഇല്ലെന്ന് വ്യക്തമാക്കി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ. കേരള ബാങ്കിന്റെ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനയോ, കത്തോ നിർദേശമോ ഇതുവരെ വന്നിട്ടില്ലെന്നും ആരും അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. എന്നാൽ സഹകരണ വകുപ്പ് പറഞ്ഞാൽ ഇക്കാര്യം ആലോചിക്കാം. പക്ഷെ ഈ സമയം വരെ പറഞ്ഞിട്ടില്ല. സഹകരണ മന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ പലതും കേട്ടതല്ലാതെ ഔദ്യോഗികമായി കേരള ബാങ്കിനെ അറിയിച്ചിട്ടില്ലെന്നും ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കി.

‘ കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി കൊടുക്കും, എകെജി സെന്ററിലേക് വിളിപ്പിച്ചത് കാശ് കൊടുപ്പിക്കാനാണ്’ – എന്നൊക്കെയുള്ള മാധ്യമവാർത്തകൾ വിചിത്രമാണ്. ആർബിഐയുടെയും നബാഡിന്‍റെയും നിബന്ധനകൾക്ക് വിധേയമായി മാത്രമേ കേരള ബാങ്ക് പ്രവർത്തിക്കു. കേരള ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിൽ പാർട്ടി ഇടപെട്ടിട്ടില്ല. സഹകരണ വകുപ്പിന് അങ്ങനെ എന്തെങ്കിലും വേണമെങ്കിൽ വകുപ്പിന് പറയാമല്ലോയെന്നും സഹായനിധി രൂപീകരിക്കുന്നതിനും കേരള ബാങ്കിനെ സമീപിച്ചിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *