പ്രഭാസിനെ അന്ന് ആരാധിക തല്ലിയതോ.. തലോടിയതോ? വൈറല്‍ വീഡിയോ

താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധിക അദ്ദേഹത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പോകുന്നതിന് മുന്‍പ് സ്നേഹത്തോടെ കവിളില്‍ സ്പര്‍ശിക്കുന്നതും കാണാം.

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. തെലുങ്കില്‍ നിരവധി ചിത്രങ്ങള്‍ അവതരിപ്പിച്ച താരം ആദിപുരുഷ് എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരം എന്ന ലേബല്‍ സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ വിമാനത്താവളത്തില്‍ വെച്ച് പ്രഭാസിനെ കണ്ടുമുട്ടിയ ആരാധിക താരത്തിന്‍റെ കവിളില്‍ കൈകള്‍ കൊണ്ട് സ്പര്‍ശിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താരത്തെ അപ്രതീക്ഷിതമായി കണ്ട ആരാധിക അദ്ദേഹത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പോകുന്നതിന് മുന്‍പ് സ്നേഹത്തോടെ കവിളില്‍ സ്പര്‍ശിക്കുന്നതും കാണാം. 2019 ല്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ പ്രഭാസിനെ ആരാധിക തല്ലിയതാണോ അതോ തലോടിയതാണോ എന്ന ചോദ്യവുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും കുത്തിപ്പൊക്കി.

Video:

https://youtu.be/qAaLWaPmoK8?si=0s1p285rlSGekd6p

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സലാറാണ് പ്രഭാസിന്‍റേതായി ഇനി റിലീസ് ചെയ്യാന്‍ പോകുന്നത്. ഡിസംബര്‍ 22 ന് വേള്‍ഡ് വൈഡ് റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തിലെത്തുന്നു.